
WebDesk
തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. എങ്കക്കാട് വിഭാഗം പ്രസിഡന്റ് സമർപ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ അപകടസാധ്യത മുൻനിർത്തിയാണ് നിരസിച്ചത്. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി ജോസന്റതാണ് ഉത്തരവ്.
മധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.