
newsdesk
തിരുവമ്പാടി : തുരങ്കപാതക്കായി നാടൊരുമിച്ചു .സംഘാടക സമിതി രൂപീകരിച്ചതായി ലിൻ്റോ ജോസഫ് എംഎൽഎ ഫേസ്ബുക്കിൽ കുറിചു .
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും കൊങ്കൺ, കരാർ കമ്പിനി പ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ആനക്കാംപൊയിൽ സെൻ്റ് മേരീസ് യുപി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് 2025 ആഗസ്ത് 31 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.കോഴിക്കോട്, വയനാട് ഭാഗത്ത് നിന്നുമായി പതിനായിരത്തിൽ ഏറെ ആളുകൾ പരിപാടിയിൽ പങ്കെടുക്കും.നാടിൻ്റെ ആഘോഷമായി പരിപാടിയുടെ വിജയത്തിന് 501 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചതെന്ന് ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു .