ജാ​ഗ്രതൈ!, വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യതയെന്ന് ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.

മസ്തിഷ്‌ക ജ്വരത്തിന്റെ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും വിഷയത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.നി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!