
Web Desk
ചേറ്റുവയിൽ 30 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി (ആംബർഗ്രിസ്) പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി സ്വദേശി റഫീഖ്, എറണാകുളം സ്വദേശി ഹംസ, പാലയൂർ സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന ആംബർഗ്രിസ് കേരളത്തിൽനിന്നും പിടികൂടുന്നത് ആദ്യമായാണ്.ഇവരിൽനിന്നും 18 കിലോ ഭാരംവരുന്ന ആംബർഗ്രിസ് ആണ് പിടിച്ചെടുത്തത്.
തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുക.ഒഴുകുന്ന സ്വർണം,കടലിലെ നിധി, എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംബർഗ്രിസ് അറിയപ്പെടുന്നത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. അത്യപൂർവമായി മാത്രം ലഭിക്കുന്ന വസ്തുവാണിത്.