പിണറായി വിജയനെ പരിചയമില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; സ്വപ്‌നയുമായി സൗഹൃദം മാത്രമെന്ന് ഷാജി കിരണ്‍

Web Desk

മുഖ്യമന്ത്രി പിണറായി വിജയനെ പരിചയമില്ലെന്ന് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെളിപ്പെടുത്തിയ ഷാജി കിരണ്‍. താനൊരു മുന്‍ മാധ്യമപ്രവര്‍ത്തകനാണ്. അതിനാല്‍ സമൂഹത്തിലെ പല ആളുകളുമായി ബന്ധമുണ്ട്. പക്ഷെ മുഖ്യമന്ത്രിയോ, കോടിയേരിയുമായോ പരിചയമില്ല. പക്ഷെ സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്ന് ഷാജി കിരണ്‍ പറഞ്ഞു.
ഒരു സുഹൃത്ത് എന്ന നിലയിലാണ് സ്വപ്‌നയുമായി പരിചയം. സ്വപ്നയുടെ അമ്മ, സഹോദരന്‍, കുട്ടി എന്നിവരെ പരിചയമുണ്ട്. കൊച്ചിയിലെത്തുമ്പോള്‍ സ്വപ്‌ന വിളിക്കാറുണ്ട്. സ്വപ്‌നയുടെ സുഹൃത്തെന്ന നിലയില്‍ സരിത്തിനെയും പരിചയമുണ്ട്. കൊച്ചിയില്‍ വന്നപ്പോള്‍ സുഹൃത്ത് എന്ന നിലയില്‍ സ്വപ്‌നയ്ക്ക് ബര്‍ത്ത്‌ഡേ കേക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട്. അതല്ലാതെ ഒരു രാഷ്ട്രീയ നേതാക്കളുമായും തനിക്ക് ബന്ധമില്ല.

ബുധനഴ്ച സരിത്തിനെ തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന തന്നെ വിളിച്ചു പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ സ്വപ്നയെ പാലക്കാട്ടെ ഓഫീസില്‍ പോയി കണ്ടത്. താന്‍ കെ പി യോഹന്നാന്റെ മീഡിയേറ്ററല്ല. യോഹന്നാന്റെ ഒരു കമ്പനിയിലും ഡയറക്ടറുമല്ല. വിശ്വാസി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിട്ടുണ്ട്. സുഹൃത്ത് എന്ന നിലയില്‍ ഹെല്‍പ്പ് ചെയ്യണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടതു പ്രകാരമാണ് പാലക്കാടെത്തിയത്. നിയമപരമായ എന്തു സഹായവും ചെയ്യാമെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അറിവുള്ള കാര്യമാണെങ്കിലും അല്ലെങ്കിലും ആലോചിച്ചിട്ടേ തീരുമാനമെടുക്കാവൂ എന്ന് ഉപദേശിച്ചതായും ഷാജി കിരണ്‍ പറയുന്നു. നിങ്ങളുടെ സേഫ്റ്റി കണ്ടുള്ള തീരുമാനമെടുക്കാനാണ് താന്‍ പറഞ്ഞത്. സുഹൃത്ത് എന്ന നിലയിലുള്ള ഉപദേശമാണ് നല്‍കിയത്. അതല്ലാതെ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ സ്വപ്‌ന പുറത്തുവിടട്ടെ എന്ന് ഷാജി കിരണ്‍ പറഞ്ഞു.

error: Content is protected !!