ആലപ്പുഴ ജില്ലയിൽ വീണ്ടും ഗുണ്ട ആക്രമണം, യുവാവിന് വെട്ടേറ്റു

Web Desk

ജില്ലയിൽ വീണ്ടും അക്രമം. നിരോധനാജ്ഞക്കിടെ യുവാവിന് വെട്ടേറ്റു.ആ​ര്യാ​ട് സ്വ​ദേ​ശി വിമലിനാണ് വെട്ടേറ്റത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​ക്ര​മ സംഭവം ഉണ്ടായിരിക്കുന്നത്.

അതേസമയം ആലപ്പുഴയിൽ ഇന്ന് ചേരാനിരുന്ന സർവ്വകക്ഷി യോഗത്തിന് സമയം മാറ്റി. വൈകിട്ട് അഞ്ചുമണിക്ക് ആയിരിക്കും യോഗം എന്ന് കളക്ടർ അറിയിച്ചു. കൂടിയാലോചന ഇല്ലാതെ സമയം നിശ്ചയിച്ചുവെന്ന ബിജെപിയുടെ പരാതിയെതുടർന്നാണ് സമയം മാറ്റിയത്. രഞ്ജിത്തിൻ്റെ സംസ്കാര സമയത്ത് യോഗ സമയം നിശ്ചയിച്ചുവെന്നതിനാൽ പിന്മാറുന്നതായി ബിജെപി അറിയിച്ചിരുന്നു.

error: Content is protected !!