
Web Desk
കന്നഡ-തുളു-കൊങ്കണി സിനിമകളിലൂടെ പ്രശസ്തയായ നടി വിന്നി ഫെര്‍ണാണ്ടസ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അനേകം സിനിമകളില്‍ അഭിനയിച്ച വിന്നി കന്നഡ, കൊങ്കണി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൊങ്കണി നാടകങ്ങളിലൂടെയാണ് വിന്നി അഭിനയരംഗത്തെത്തിയത്. പിന്നീട് തുളു, കന്നഡ നാടകങ്ങളില്‍ അഭിനയിച്ച വിന്നി സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.രാജ്യോസ്തവ അവാര്‍ഡും വിന്നി കരസ്ഥമാക്കിയിട്ടുണ്ട്.