വധ ഗൂഢാലോചന: ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം 17ലേക്കു മാറ്റി

Web Desk

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം 17ലേക്കു മാറ്റി. നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷകരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ജീവൻ അപകടത്തിലാണെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. അന്വേഷണം ശൈശവ ദിശയിലാണെന്നും ഇതുവരെ ശേഖരിച്ച വസ്തുതകൾ സൂചിപ്പിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം.പി.മോഹനചന്ദ്രൻ നൽകിയ വിശദീകരണത്തിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.

error: Content is protected !!