ബസിടിച്ച്തെറിച്ചു വീണു, പിന്‍ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി; പേരാമ്പ്ര കല്ലോട് സ്‌ക്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

newsdesk

പേരാമ്പ്ര: പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു. മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ് ആണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ആണ് അപകടം.

പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവുമൊപ്പം സ്‌ക്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. ബസ് തട്ടി വീണ യുവതിയുടെ ദേഹത്ത്കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിക്കണ്ണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനുഷി ,ഐശ്വര്യ മക്കൾ ആണ്

error: Content is protected !!