
WebDesk
ഹരിപ്പാട് : ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപം ശനി പുലർച്ചെ 12.30 നാണ് സംഭവം . ഹരിപ്പാട് ഈരിക്കൽ സ്വദേശികളായ കിറോഷ്, അഖിൽ എന്നീ യുവാക്കൾ കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് തിരിച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നതു കണ്ടത്. പൊട്ടിവീണ വൈദ്യുത കമ്പി യാത്രക്കാരുടെ ദേഹത്ത് തട്ടി ജീവന് ഭീഷണിയുണ്ടാക്കും വിധം റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.