കുതിപ്പിന് അല്‍പം വിശ്രമം; സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയോളം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 14,270 രൂപയിലും പവന് 1,14,160 രൂപയിലുമാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒരു പവന്‍ സ്വര്‍ണത്തിന് 1,14,280 രൂപയായെന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പത്രമാധ്യമങ്ങളെ കണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!