ഒരു വീട് നിറയെ ചുമർചിത്രങ്ങൾ; ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി മലയോരത്തെ ഒരു കലാകാരൻ

Report: Vrinda Govind ok

ഒറ്റനോട്ടത്തിൽ ജീവൻ തുടിക്കുന്നവയാണെന്നു തോന്നുന്ന തരത്തിലാണ് വിപിൻദാസ് എന്ന കലാകാരന്ടെ കലാസൃഷ്ടികളത്രയും.ചെറുപ്പം മുതൽ ചിത്രരചനയോടുള്ള അതീവതാൽപര്യമാണ് കലയുടെ പുതിയ പരീക്ഷണങ്ങളിലേക്ക് മുക്കം മാമ്പറ്റ സ്വദേശിയായ വിപിൻദാസിനി എത്തിച്ചത്.

വീടിൻറെ ചുമരുകളിൽ മാത്രമല്ല അമ്പലങ്ങളിലും ഈ കലാകാരനെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. തൻറെ അഞ്ചാമത്തെ വയസ്സുമുതൽ വിപിൻ ചിത്രങ്ങൾ വരച്ചു തുടങ്ങി .മണ്ണുകൊണ്ട് ആയിരുന്നു ആദ്യത്തെ കലാവിരുതുകൾ, പിന്നീട് സിമൻറ് ,ചാർട്ട്, ഡ്രോയിങ് ഷീറ്റുകൾ, എന്നിങ്ങനെ നീളുന്നു.

ഡിവോഷണൽ ആർട്ട്റി,യലിസ്റ്റിക് ആർട്ട്, മ്യൂറൽ ആർട്ട്, എന്നിവയെല്ലാമാണ് ഈ കലാകാരനെ ഇഷ്ട മേഖലകൾ. താമരശ്ശേരിയിലെ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന വിപിൻ ദാസിനു കോവിഡ് കാലത്തെ അവധികളും ഞായറാഴ്ചകളുമനു ചിത്രകലയെ കൂടുതൽ സജീവമാക്കിയത്.

ക്ഷേത്രത്തിലെ പൂജവൃത്തിയുടെയും, സ്വകാര്യ സ്ഥാപനത്തിലെ ജോലിത്തിരക്കുകൾക്കിടയിലുമാണ് ഈ കലാകാരൻ ചിത്ര രചനക്കുള്ള സമയം കണ്ടെത്തുന്നത്. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചു നൽകാനും വിപിൻദാസ് തയ്യാറാണ്.വീട്ടുകാരുടെ പരിപൂർണ്ണ പ്രോത്സാഹനമാണ് കലയുടെ വിവിധ തലങ്ങളിലേക്ക് വിപിൻ ദാസിനെ എത്തിച്ചത്.

error: Content is protected !!