കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; അമ്മ കസ്റ്റഡിയിൽ

Web Desk

കാഞ്ഞിരപ്പള്ളിയിൽ നാലുമാസം മാത്രം പ്രായമായ ആൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതിനാൽ മെഡിക്കൽ കോേജിലെ മാനസികാരോഗ്യ വിദഗ്ധനെ കണ്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ശനിയാഴ്ച ഉച്ചയോടെയാണ് നാലുമാസം പ്രായമുള്ള ഇഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടേത് കൊലപാതകമാണോ എന്ന നിഗമനത്തിലാണ് പൊലീസ്. അമ്മയും കുട്ടിയും മാത്രമുണ്ടായിരുന്ന സമയത്ത് കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് അമ്മ തന്നെയാണ് കുട്ടിയുടെ അച്ഛനെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരുമെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

error: Content is protected !!