നാഗ്പുരിൽ രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി; ഒരാൾ മരിച്ചു

Web Desk

മഹാരാഷ്ട്രയില്‍ രക്തം സ്വീകരിച്ചതിനെത്തുടർന്ന് നാലു കുട്ടികൾക്ക് എച്ച്ഐവി പകർന്നു. ഇതിലൊരാൾ മരിച്ചു. നാഗ്പുരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ആർ.കെ. ധാകട്ടെ അറിയിച്ചു. ഒരേ രക്തബാങ്കിൽനിന്നാണോ ഈ നാലു കുട്ടികളും രക്തം സ്വീകരിച്ചത് എന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്തബാങ്കിന്റെ പ്രവർത്തനമെന്നും പരിശോധിക്കും.

error: Content is protected !!