കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

News Desk

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നന്ദന്‍കോട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശികളായ മനോജ് ഭാര്യ രഞ്ജു മകള്‍ അമൃത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അയല്‍വാസികള്‍ തിരികെയെത്തിയമ്പോള്‍ ഭാര്യയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

error: Content is protected !!