newsdesk
തിരുവനന്തപുരം ∙ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയാറായി.
അന്തിമറിപ്പോർട്ട് ഈ മാസം അവസാനം സർക്കാരിനു കൈമാറും. രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഡിപിആർ തയാറാക്കുന്നത്. 2011ലെ ആദ്യ റിപ്പോർട്ടിൽ ചെലവ് 600 കോടിയാണു കണക്കാക്കിയത്.തമിഴ്നാട് അനുമതി നൽകിയാൽ അഞ്ചുമുതൽ എട്ടു വരെ കൊല്ലം കൊണ്ട് പുതിയ ഡാം നിർമിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ പുതിയ അണക്കെട്ടിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് തുടക്കം മുതൽ തമിഴ്നാടിന്റേത്.