പന്ത്രണ്ടുകാരന്റെ കാൽ സൈക്കിളിൽ കുടുങ്ങി; രക്ഷകരായി മുക്കം അഗ്നിശമന സേന

newsdesk

മുത്തേരി : കാഞ്ഞിരമുഴി കാഞ്ഞിരത്തോട്ടത്തിൽ നാരായണൻ നമ്പൂതിരിയുടെ മകൻ ഹരിദത്തന്റെ(12) കാൽ ആണ് മുക്കം അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിൽ പരിക്കില്ലാതെ പുറത്തെടുത്തത് . ഇന്ന് രാവിലെ ഏഴു മണിക്കാണ് സൈക്കിൾ ചവിട്ടുന്നതിനിടയിൽ അബദ്ധത്തിൽ കാൽ സൈക്കിളിന്റെ പെടലിനുള്ളിൽ കുടുങ്ങിയത്
അഗ്നിശമനസേനയെ വിവരം അറിയിക്കുകയും സേനാ സംഭവസ്ഥലത്ത് എത്തി കുട്ടിയുടെ കാൽ പരിക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എടുക്കുകയും ചെയ്യുകയായിരുന്നു.

error: Content is protected !!