
Web Desk
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.3 ലക്ഷം (2,35,532) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 871 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ 6 ശതമാനം കുറവുണ്ട്. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് മരണനിരക്ക് ഉയരുന്നത് ആശങ്കാജനകമാണ്. മൂന്നാം തംരഗത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി ആരോഗ്യവിദഗ്ധർ പറയുന്നു.
തുടർച്ചയായി നാലാം ദിവസവും രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെയാണ്. 3,35,939 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനം.