
ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരുന്നതോടെ കുറ്റകൃത്യങ്ങള്‍ സൈബര്‍ലോകത്ത് വ്യാപകമായതായി ഇന്റര്‍നെറ്റ് സുരക്ഷാസ്ഥാപനമായ മക്അഫി പറഞ്ഞു . കൊറോണ വൈറസ് പകര്‍ച്ചവ്യാധി സമയത്ത് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഓണ്‍ലൈനിലേക്ക് കൂടുതല്‍ കടന്നു വന്നതോടെയാണ് കുറ്റവാളികളും പെരുകിയത്.ഓണ്‍ലൈനില്‍ കൂടുതല്‍ പേര് സജീവമായതോടെ സൈബര്‍ കുറ്റവാളികള്‍ ഓരോ മിനിറ്റിലും അവര്‍ക്കെതിരെ നൂറുകണക്കിന് ആക്രമണങ്ങള്‍ നടത്തിയെന്നു പുതിയ പഠനം തെളിയിക്കുന്നു . ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ വിനോദത്തിനായി തുടരുന്നതിനിടയില്‍, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ വ്യാജ വെബ്സൈറ്റുകളുടെ എണ്ണം 1,600 ല്‍ നിന്ന് 39,000 ആയി . നിരവധി പേരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്യപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം മിക്കയിടത്തും ഉണ്ടായി .
ഇതേപോലെ ലോകമെമ്പാടും ശരാശരി 375 പുതിയ ഭീഷണികള്‍ ഇപ്പോള്‍ ഉണ്ടെന്ന് മക്അഫിയുടെ പുതിയ റിപ്പോര്‍ട്ട് . മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍, ഫിഷിംഗ് കാമ്പെയ്നുകള്‍, മറ്റു ദോഷകരമായ വെബ്സൈറ്റുകള്‍ എന്നിവയിലൂടെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ഷോപ്പിംഗ്, ബാങ്കിംഗ്, മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നടത്തുന്നവരെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്ന് മക്അഫി പറഞ്ഞു.ജനങ്ങളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ നേടുന്നതിനും കോണ്ടാക്റ്റ് ട്രേസറുകളായി അവതരിപ്പിക്കുന്ന മാല്‍വെയറുകള്‍ കൊവിഡ് കാലത്ത് വ്യാപകമാണ് . ഈ സമയത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രവും (എന്‍സിഎസ്സി) ദേശീയ ക്രൈം ഏജന്‍സിയും (എന്‍സിഎ) മുന്നറിയിപ്പ് നല്കി. ഇമെയിലുകള്‍ ഉപയോഗിച്ചുള്ള ഫിഷിംഗ് ക്യാമ്പയിനുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ലോകാരോഗ്യ സംഘടനയുടെ പേരിലും കോവിഡ് സുരക്ഷിതത്വത്തിന്റെ പേരിലുമൊക്കെയാണ് ഇത് വ്യാപിക്കുന്നത്.