
Report: Web Desk
താജ് മഹലിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം.ഭീഷണി മൂലം താജ്മഹൽ അടച്ചു.ഉത്തർപ്രദേശ് പെലീസിനാണ് ഫിറോസാബാദിൽ നിന്ന് ഫോൺകോൾ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.ഏത് സമയം വേണമെങ്കിലും ബോംബ് പൊട്ടാമെന്നും സന്ദേശത്തിലുണ്ടായിരുന്നു. പൊലീസും സിഐഎസ്എഫും പരിസരത്ത് പരിശോധന നടത്തുകയാണ്.സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.