
കൊൽക്കത്ത∙ ഇന്ത്യയുടെ നൃത്തച്ചുവടുകൾ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നർത്തകി അമല ശങ്കർ(101) അന്തരിച്ചു. കൊൽക്കത്തയിലാരുന്നു അന്ത്യം. നർത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയ ഉദയ് ശങ്കറാണ് ഭർത്താവ്.പ്രശസ്ത സംഗീതജ്ഞൻ ആനന്ദ ശങ്കർ, ബംഗാളി നടി മമത ശങ്കർ എന്നിവരാണ് മക്കൾ. അമല ശങ്കറിന്റെ ഭർത്താവ് ഉദയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അമലയും ഭർത്താവും ചേർന്നഭിനയിച്ചിരുന്നു. 1977 ൽ ഉദയ് മരിക്കുകയും അതിനു ശേഷം 92 വയസ്സുവരെ നൃത്തവേദിയിൽ സജീവമായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാൽ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴിൽ നൃത്തം പഠിപ്പിക്കാനയച്ചതാണ് വഴിത്തിരിവായത്. അമല -ഉദയ് ദമ്പതികളുടെ നൃത്തം പിന്നീട് രാജ്യാന്തര പ്രശസ്തി നേടി.