
Report: News Desk
താമരശ്ശേരി :ഒന്നര വർഷം മുൻപ് വിലങ്ങാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും പുരയിടവും കൃഷി ഭൂമിയും മണ്ണിനടിയിൽ പെട്ട് ദുരിതത്തിലായവർക്ക് താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ നിർമിച്ച 11 അൽഫോൻസാ ഭവനങ്ങൾ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കുടുംബനാഥർക്ക് കൈമാറി. നരിപ്പറ്റ പഞ്ചായത്തിൽ 1.16 ഏക്കർ സ്ഥലം വിലയ്ക്കെടുത്താണു വീടുകൾ പണിതത്. സ്ഥലം ആവശ്യമുള്ളവർക്ക് വീടിനുള്ള സ്ഥലവും നൽകി. ഇ.കെ.വിജയൻ എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ് റെമിജിയോസ് അധ്യക്ഷത വഹിച്ചു.
1.20 കോടി രൂപ ചെലവിലാണ് അൽഫോൻസാ ഭവൻ പദ്ധതിയിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഫാ.മാത്യു പുളിമൂട്ടിൽ, ജില്ലാ പഞ്ചായത്ത് മെംബർ പി.സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, സെന്റ് ജോർജസ് എച്ച്എസ് എച്ച്എം കെ.ടി.ജോസഫ്, ഫാ.ലിൻസ് മുണ്ടക്കൽ, ഫാ. മാത്യു തകിടിയേൽ, ഇടവക പ്രതിനിധി ഒ.എം.ആന്റണി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാരാജു, മെംബർമാരായ അൽഫോൻസാ റോബിൻ, ജാൻസി കൊടിമരത്തുംമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു. വീടുകളുടെ ഭാഗമായി പണിത അൽഫോൻസാ സ്മാരക സാംസ്കാരിക നിലയവും നാടിനു സമർപ്പിച്ചു.