മലയോര മേഖലയിലും ഷി​ഗല്ലെ രോഗം; ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Report: Web Desk

കോഴിക്കോട്: മലയോരമേഖലയിലും ഷി​ഗല്ലെ രോ​ഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ നൽകി.

കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്പ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ഒരാൾക്ക് ഷി​ഗല്ലെ സ്ഥിരീകരിച്ചിരുന്നു

error: Content is protected !!