
Report: News Desk
പൂളക്കോട് ഗവ. എല്‍.പി സ്കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ
ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 85 ലക്ഷം രൂപ ചെലവിലാണ് സ്കൂളിന് വേണ്ടി രണ്ട് നിലകളുള്ള
കെട്ടിടം നിര്‍മ്മിച്ചത്.
കുന്ദമംഗലം മണ്ഡലത്തില്‍ മാര്‍ച്ച് 31 നകം പൂര്‍ത്തീകരിച്ച നൂറ് പ്രവൃത്തികളുടെ
ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സ്കൂള്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം .
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം സുഷമ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.പി.എ സിദ്ധിഖ്, മെമ്പര്‍ പി ജയപ്രകാശ്, ദിവ്യ മനോജ്, കെ ജയദാസന്‍, എ.ഇ.ഒ കെ.ജെ പോള്‍, എസ്മന്‍സൂര്‍, കെ സജീവന്‍, പി അബ്ദുറഹിമാന്‍, കെ ബൈജു, എം.പി ശ്രീധരന്‍, എന്‍ മാധവിസംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.എം അബ്ദു റഹിമാന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്
എം.സി സുമതി നന്ദിയും പറഞ്ഞു.