മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി

Report: Rejith Mavoor

മാവൂർ :മലപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.മുസ്ലീം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്ത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്ഒ എം നൗഷാദ്ഉദ്ഘടനം ചെയ്തു.യു എ ഗഫൂർ, കെ എം മുർത്താസ്,സി ടി ശരീഫ് ,പി സലാം, മുസമ്മിൽ തെങ്ങിലക്കടവ്, ഷൗക്കത്തലി വളയന്നൂർ, വാവുട്ടൻ, സി.സലാം, എം. ജാഫർ, തുടങ്ങിയവർ നേതൃത്ത്വം നൽകി .

കഴിഞ്ഞ ദിവസമാണ് മലപ്പുറം ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ മുഹമ്മദ് സമീർ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ സമീറിൻ്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ടായിരുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം – യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

error: Content is protected !!