
Report: Vinod Nisari
കേന്ദ്രസർക്കാർ സ്ഥാപനമായ മൂക്കം ബി എസ്. എൻ. എൽ. ഓഫീസും പരിസരവും മുക്കം രാഹുൽ ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മാസങ്ങളോളമായി കാടുപിടിച്ചു കിടന്ന ഓഫീസ് പരിസരം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ശുചീകരിച്ചത് . പതിനഞ്ചോളം വരുന്ന രാഹുൽ ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്. രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സഹീർ എരഞ്ഞോണ , ജുനൈദ് പാണ്ടികശാല, രാഹുൽ ബ്രിഗേഡ് അംഗങ്ങളായ പ്രഭാകരൻ മുക്കം, നിഷാദ്, ശിവദാസൻ, റാഷീദ്, ബാദുഷ, ജലീൽ, അബ്ദുള്ള പറമ്പാട്ട്മ്മൽ, ബി എസ് എൻ എൽ സബ്ഡിവിഷനൽ എൻജിനീയർ ആരിഫ് അഹമ്മദ്. ജീവനക്കാരായ ബിജുമോൻ, റസിയ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു