
Local News
ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി വാങ്ങണമെന്ന സർക്കാർ നിർദേശത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ പുഴയിൽ നീന്തി പ്രതിഷേധിച്ചു.
കാരശ്ശേരി മണ്ഡലം കെ എസ് യു കമ്മിറ്റി പ്രതിഷേധ നീന്തൽ സങ്കടിപ്പിച്ചത്. കെ.എസ് യു മണ്ഡലം പ്രസിഡന്റ് ഷാമിൽ കാരശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി .എൻ ജംനാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാനിബ് ചോണാട്, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ സാദിഖ് കുറ്റിപറമ്പ് , ജാഫർ ചോണാട് , യൂത്തു കോണ്ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി ,റസൽ കക്കാട് തുടങ്ങിവർ സംസാരിച്ചു.