
Report: Rejith Mavoor
മാവൂർ : മാവൂർ വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്.പതിനൊന്നാം വാർഡായ താത്തൂർ പൊയിലിലെ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.രണ്ട് ബൂത്തുകളിലായി 1262 വോട്ടർമാരാണ് ആകെയുള്ളത്.ബി ജെ പി യും എസ് ഡി പി യും ഒരു സ്വതന്ത്രനുമടക്കം ഇരു മുന്നണികൾക്കും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.രാവിലെ കൃത്യം 7 മണിക്ക് തന്നെ താത്തൂർ പൊയിൽ അംഗനവാടിയിലെ ഒന്നാം ബൂത്തിലും സെൻറ് മേരീസ് സ്കൂളിലെ രണ്ടാം ബൂത്തിലും വോട്ടിംങ്ങ് ആരംഭിച്ചു.മണിക്കൂറുകൾ പിന്നിടുമ്പോൾ അറുപത് ശതമാനത്തോളം വോട്ട് പോൾ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
ഇരു ബൂത്തുകളിലും വോട്ടിംങ്ങ് സമാധാനപരമാണ്. കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ഏറെ വിജയപ്രതീക്ഷയിലാണ്
ഇരു മുന്നണികളുടെയുംസ്ഥാനാർത്ഥികൾ . നിലവിൽ യു ഡി എഫ് പിന്തുണയിൽ വിജയിച്ചആർ എം പിയുടേതടക്കം 9 സീറ്റുകളാണ് യു ഡി എഫി ന് ലഭിച്ചത് .8 സീറ്റാണ് ഇടത് മുന്നണിക്ക് ലഭിച്ചത്.ഭരണം UDF നില
നിർത്തിയെങ്കിലും താത്തൂർ പൊയിലിലെ തിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും വളരെ നിർണ്ണായകമാണ്.