വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Report: Rafeeq Thottumukkam

താമരശ്ശേരി: വില്‍പ്പനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് പിടിയിലായത്.

കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വി കെ സുരേഷ്, പ്രദീപന്‍, സജീഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. കര്‍ണാടകയില്‍ നിന്ന് കിലോ 10000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 50000 രൂപക്കാണ് കോഴിക്കോട്, ബാലുശ്ശേരി കക്കൂര്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് ജെ എഫ് എം മൂന്നാം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

error: Content is protected !!