
റിപ്പോർട്ട്: റഫീഖ് തോട്ടുമുക്കം
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. മുക്കം, തിരുവമ്പാടി, കാരശ്ശേരി, ഭാഗത്തുള്ള നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. മഴ ഇനിയും കനത്താൽ മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്.
മുക്കം ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗത തടസ്സം ഉണ്ട്. ഇവിടെ കടകളിലും വെള്ളം കയറി.നേരത്തെ സൂചന കിട്ടിയതിനാൽ കടകളിലെ സാധനങ്ങൾ മാറ്റാൻ സമയം കിട്ടിയതിനാൽ വൻ നാശ നഷ്ടം ഒഴിവായി.
കൊടിയത്തൂർ കോട്ടമ്മൽ കാരാട്ട് റോഡ്, ചെറുവാടി എന്നിവിടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.
മലയോരത്തെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി തടസ്സം ഉണ്ട്.
താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിൽ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങൾ മുങ്ങി. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഴ കുറവുണ്ടെങ്കിലും ജനങ്ങൾ ഭീതിയിൽ തന്നെയാണ്.