കൊടിയത്തൂർ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമായി, വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ പദവികൾ വീതിച്ച് നൽകും

Report: C Fasal Babu

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിൽ നിലനിന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി. കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.ടി.അഷറഫിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്. ധാരണ പ്രകാരം കോൺഗ്രസിലെ 5 മെമ്പർമാർക്കും സ്ഥാനങ്ങൾ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന് ലഭിച്ച ആദ്യ രണ്ടര വർഷത്തെ വൈസ് പ്രസിഡൻ്റ് സ്ഥാനം കരീം പഴങ്കലും ബാബു പൊലുകുന്നത്തും 15 മാസം വീതം പങ്കിട്ടെടുക്കും. ആദ്യ ടേമിൽ ലഭിച്ച ഏക സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ദിവ്യ ഷിബുവിന് ലഭിക്കും. തുടർന്ന് ഇവർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാവും. രണ്ടര വർഷം കഴിഞ്ഞ് ലഭിക്കുന്ന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ശിഹാബ് മാട്ടു മുറിയും രിഹ്ല മജീദും പങ്കിട്ടെടുക്കാനും ധാരണയായിട്ടുണ്ട്. നേരത്തെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി വലിയ തർക്കമാണ് ഉയർന്നിരുന്നത്. ഒരു വിഭാഗത്തെ പൂർണ്ണമായും ഒഴിവാക്കിയതായും ആരോപണമുണ്ടായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഡി സി സി ഓഫീസിൽ ചേർന്ന യോഗത്തിൽ നിന്ന് ഒരുവിഭാഗം ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാമാണിപ്പോൾ പരിഹാരമായിരിക്കുന്നത് ‘

error: Content is protected !!