
Report: Rafeeq Thottumukkam
കാരശ്ശേരി ബാങ്കിന്റെ നെല്ലിക്കാ പറമ്പ് ശാഖ പുതിയ കെട്ടിടത്തിൽ ആരംഭിച്ചു.
ചെയർമാൻ എൻ. കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഗസീബ് ചാലൂളി അദ്ധ്യ ക്ഷത വഹിച്ചു. സ്റ്റുഡന്റസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ച വിദ്യാർത്ഥികളെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജിജിത സുരേഷ് ആദരിച്ചു.
മികച്ച ഇടപാടുകാരെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി. ഷാജി ആദരിച്ചു. ആദ്യ നിക്ഷേപം കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി. എം. ജംനാസിൽ നിന്നും സ്വീകരിച്ചു. ജനറൽ മാനേജർ എം. ധനീഷ് സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ ഗഫൂർ ആദംപടി, അസ്സൈൻ മാസ്റ്റർ എം. പി., കണ്ടൻ പട്ടർ ചോല, റോസമ്മ കോഴിപ്പാടം, ഡെപ്യൂട്ടി ജനറൽ മാനേജർ ഡെന്നി ആന്റണി, എം.സി. സദാനന്ദൻ, മുജീബ് റഹ്മാൻ ടി. പി., എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് മാനേജർ ഷൈജു തോമസ് നന്ദി പറഞ്ഞു.