
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മരിച്ചത് മലപ്പുറം സ്വദേശി .മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍. അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ച്ചക്കുള്ളിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.