ഭൂമി ഇടപാടിൽ വഞ്ചിക്കപെട്ടതായി പരാതി;മുക്കത്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Report: Nizar Babu

മുക്കം:മുക്കം നഗര സഭയിലെ കല്ലുരുട്ടി തറോലിൽ വാടകക്ക് താമസിക്കുന്ന യുവതിയാണ് ഭൂമി ഇടപാടിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.അമിതമായി ഉറക്ക ഗുളിക കഴിച്ചതാണെന്ന സംശയത്തിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ 11 :30 യോടെയാണ് സംഭവം.ഒരു വർഷം മുൻപ് യുവതിയും ഭർത്താവും നീലേശ്വരം സ്വദേശിയിൽ നിന്നും വീടും പറമ്പും ഇരുപത്തിരണ്ട് ലക്ഷം രൂപക്ക് വാങ്ങിയിരുന്നു. എന്നാൽ ഈ ഭൂമി ബാങ്ക് ജപ്തിക്ക് വെച്ച വിവരം മറച്ചു വെച്ച്,ഭൂഉടമസ്ഥൻ തങ്ങളിൽ നിന്നും അഡ്വാൻസ്‌ തുകയായി രണ്ടര ലക്ഷത്തോളം രൂപ വാങ്ങിയതായി യുവതി പറയുന്നു.ഈ തുക തിരിച്ചു ലഭിക്കാൻ നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ലെന്ന് യുവതി CTV യോട് പ്രതികരിച്ചിരുന്നു.മധ്യസ്ഥർ മുഖാന്തരം പലതവണ ഇടപെട്ടിട്ടും പണം ലഭിക്കാത്തതിനെ തുടർന്നാണ് വൃക്ക രോഗിയും കൂടിയായ യുവതിയുടെ ആത്മഹത്യ ശ്രമം. മുക്കം പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.അതേസമയം ഇത് സംബന്ധിച്ചു നിരവധി തവണ മുക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഇത്തരം കേസുകളിൽ ഇടപെടാൻ ആവില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും യുവതി പറഞ്ഞു.

error: Content is protected !!