ബാങ്കിംഗ് മേഖലയിൽ നൂതന സംരംഭവുമായി ഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടിയിൽ

Business News

ബാങ്കിംഗ് മേഖലയിൽ നൂതന സംരംഭവുമായി കേന്ദ്ര ഗവൺമെൻറ് അംഗീകാരത്തോടെ
ഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടിയിൽ പ്രവർത്തനമാരംഭിച്ചു . ആധുനിക ബാങ്കിംഗ് സേവനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കിംഗ് മേഖലയെ കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം ആരംഭിച്ചത്. ഐവർ നിധി ലിമിറ്റഡിൻ്റെ ഉദ്ഘാടനം ഫാത്തിമ ഷിനു നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്തെ ചാരിറ്റി മേഖലയിൽ മാതൃകാപരമായ സേവനങ്ങൾ നടത്തുന്ന കടവ് ചാരിറ്റബിൾ ട്രസ്റ്റ്, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് , കൈത്താങ്ങ് കല്ലുരുട്ടിഎന്നീ സംഘടനകൾക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.അയൽകൂട്ട വനിതകൾക്ക് പ്രത്യേക ലോൺ പാക്കേജ്, സേവിംഗ്സ് ഡെപ്പോസിറ്റ്, മൈക്രോ ക്രെഡിറ്റ്, മുതിർന്ന പൗരൻമാർക്ക് 12% പലിശ നിരക്ക്, സ്ഥിര നിക്ഷേപങ്ങൾ, സ്വർണ പണയ വായ്പ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഷാജിമോൻ, വിശ്വൻ നികുജ്ഞം, നൗഫൽ മല്ലശ്ശേരി ,ഇ കെ രാജൻ,അജേഷ് പുത്തൻമടം, റിയാസ്, സന്ധ്യ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!