
Local News
കേരള സർവ്വകലാശാലയുടെ ബി.എ. പെർഫോമിംഗ് ആർട്സ് ( വീണ)പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നാഷിദ സലീമിനെ വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. നോർത്ത് കാരശ്ശേരിയിൽ വച്ച് നടന്ന അനുമോദന യോഗം ലിൻ്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി അധ്യക്ഷനായി . പി.എം.തോമസ്, ഭാരവാഹികളായ അബ്ദുറഹിമാൻ പള്ളിക്കലാത്ത്, സുബൈർ അത്തൂളി, ടാർസൻ ജോസ്, എ.പി.മോയിൻ, രാജേഷ് പൊട്ടിയിൽ, ബാബുരാജ് മൂത്തേടത്ത്, നജീബ് കരിപ്പൊടി, സുബിൻ പൂക്കുളം, നാഷിത സലീം എന്നിവർ പ്രസംഗിച്ചു.