ട്രാൻസ്ജൻഡർ സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചു

Report: Web Desk

ട്രാൻസ്ജൻഡർ സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചു.അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഐ സി യു വിൽ നിരീക്ഷത്തിലുള്ള സജ്‌ന ഗുരുതരാവസ്ഥയിലെല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സജ്‌ന ഷാജി എന്ന ട്രാൻസ്‌ജൻഡർ കുറച്ചു ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ ചർച്ചയായിരുന്നു. ബിരിയാണി വിൽപ്പനയിക്കിടെ ആക്രമണം ഉണ്ടായി എന്ന വാദവുമായി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയിത ലൈവ് വീഡിയോ യിലൂടെയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. അതിനു ശേഷം സിനിമ താരങ്ങൾ അടക്കം സജ്‌നക്ക് സഹായവുമായി എത്തിയിരുന്നു.

എന്നാൽ ഇതെല്ലാം തട്ടിപ്പാണെന്ന് പറഞ്ഞു ഒരു ട്രാൻസ്ഹ്യൂമണ് സാമൂഹ്യമാധ്യമങ്ങളിൽ എത്തിയിരുന്നു.ഒപ്പമുള്ള ആളിനോട് സജ്‌ന സംസാരിക്കുന്ന ശബ്ദസദ്ദേശവും പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയിക്ക് ശ്രമിച്ചത്.
വഴിയരികിൽ ബിരിയാണി വിൽപ്പന തടസപ്പെടുത്തിയത് സജ്‌ന സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചപ്പോൾ യൂത്ത്‌കോൺഗ്രസ്സ് സംഘടനകളും ആരോഗ്യമന്ത്രി അടക്കം സജിനയിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.വിവിധ ഇടങ്ങളിൽ നിന്ന് സഹായം എത്തിയതോടെ കച്ചവടം നല്ല രീതിയിൽ ഉയർന്നിരുന്നു. അതുവരെ ദിവസം 200 ബിരിയാണികൾ വിറ്റയിച്ചിരുന്നിടത്തു 500 ബിരിയാണി വരെ വിൽക്കുന്നതായി സജ്‌ന തെന്നെ സാമൂഹ്യമാധ്യമങ്ങളെ അറിയിച്ചിരിരുന്നു.ഇതിനിടയാണ് സജ്‌നയിക്കെതിരെ ഓഡിയോ സഹിതം ആരോപണവുമായി ട്രാൻസ്ഹ്യൂമണ് രംഗത്ത് എത്തിയത്.

error: Content is protected !!