യുവതിയെ ഇറ്റലിയിലെത്തിച്ച് പീഡ‍ിപ്പിച്ചു, ചിത്രങ്ങൾ പകർത്തി ഭീഷണി; കർഷക നേതാവ് അറസ്റ്റിൽ

തൃശൂർ : യുവതിയെ കബളിപ്പിച്ച് ഇറ്റലിയിലെത്തിച്ചു പീഡിപ്പിച്ച കേസിൽ മലയോര കർഷക സമിതി ജില്ലാ കൺവീനർ അറസ്റ്റിൽ. വലക്കാവ് ക്വാറിവിരുദ്ധ സമരം, പട്ടയ സമരം തുടങ്ങിയവയുടെ നേതാവായ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങലിനെ (35) ആണ് ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറും സംഘവും പിടികൂടിയത്.

നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നിർബന്ധിച്ചു വിവാഹം റജിസ്റ്റർ ചെയ്യിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ജോബിയുടെ ഉടമസ്ഥതയിൽ കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവൽ ഏജൻസി പൊലീസ് റെയ്ഡ് ചെയ്തു.സ്ഥാപനം അടച്ചുപൂട്ടി. തന്റെ ട്രാവൽ ഏജൻസിയിലേക്കു ജീവനക്കാരെ നിയമിക്കാൻ ഒരു വർഷം മുൻപു ജോബി മാളയിലെ ഒരു കോളജിൽ റിക്രൂട്മെന്റ് നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് പരാതിക്കാരിയായ യുവതി (24). ഇറ്റലിയിലുള്ള ടൂർ ഗ്രൂപ്പിനൊപ്പം ചേരാനായി യുവതി മിലനിലെത്തി. കാറിൽ കയറ്റി ഫ്ലാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.

error: Content is protected !!