സൽമാൽ ഖാൻെറ സര്‍പ്രൈസ് സമ്മാനം;ബിഗ്ബോസ് താരത്തിന്

Entertainment Desk

ബിഗ്ബോസ് 14 റണ്ണര്‍ അപ് രാഹുൽ വൈദ്യക്ക് അതിശയിപ്പിക്കുന്ന ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഷോ അവതാരകനായ സൽമാൻ ഖാൻ. ബോളിവുഡ് സൂപ്പർ താരത്തിൽ നിന്ന് ലഭിച്ച സമ്മാനം വെളിപ്പെടുത്തി രാഹുൽ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കു വെച്ചത്. കിടിലൻ ഒരു ഇ-ബൈക്ക് ആണ് സമ്മാനമായി ലഭിച്ചത്. ട്രീൻ ടെക്നോളജി കമ്പനിയായ ബീയിംങ് ഹ്യൂമൻെറ സൂപ്പര്‍ ഇലക്ട്രിക് ബൈക്കിൻെറ ചിത്രം ഇ-ബൈക്ക് പ്രേമികളെ അതിശയിപ്പിക്കും. ഏകദേശം 54,000 രൂപയോളമാണ് വില.
റിയാലിറ്റി ഷോ അവതാരകൻ തന്നെയായ സൽമാൻഖാൻ സ്നേഹത്തോടെ അയച്ച സമ്മാനം രാഹുൽ വൈദ്യയെ ഏറെ സന്തോഷിപ്പിച്ചു.. കാര്‍ഡിയോ വ്യായാമങ്ങളും ഔട്ട്ഡോര്‍ ആക്റ്റിവിറ്റികളും ഇഷ്ടപ്പെടാൻ ബിഗബോസ് താരത്തിന് പ്രചോദനം നൽകിയ സമ്മാനമായിരുന്നു ഇതെന്നതാണ് കാരണം.
കറുപ്പും ചുവപ്പും നിറത്തിലുള്ളതാണ് ഇ-ബൈക്ക് . ലിഥിയം ഇയോൺ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 3-4 മണിക്കൂർ ആണ് ചാർജിംഗ് സമയം. 250 വാൾട്ടിൻെറ ഡിസി മോട്ടോര്‍ ആണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

ഗെയിമിലെ തന്ത്രപരമായ നീക്കങ്ങളും ബുദ്ധിശക്തിയും കൊണ്ട് രാഹുൽ വൈദ്യ സൽമാൻ ഖാനെ ആകർഷിച്ചിരുന്നു. ഫൈനൽ മത്സരത്തിന് മുമ്പ് രാഹുലിന് ആവേശം നഷ്ടപ്പെട്ടതിനും, ഷോയോടുള്ള താൽപ്പര്യം കുറഞ്ഞതിനുമൊക്കെ സൽമാൻഖാൻ ശകാരിച്ചിരുന്നു. ഏറ്റവും നന്നായി ഗെയിമിൻെറ ഭാഗമാകാൻ എപ്പോഴും പ്രചോദനവും നൽകിയിരുന്നു.

error: Content is protected !!