ഹരിതചട്ട പാലനം- പ്രസ്സുകളില്‍ പരിശോധന തുടങ്ങി

Report:Web Desk

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രസ്സുകളില്‍  ജില്ലാകോര്‍ഡിനേറ്ററുടെ  നേതൃത്വത്തില്‍   പരിശോധന തുടങ്ങി. ജില്ലയിലെ പ്രമുഖ പ്രിന്റിംങ്ങ്,ഫ്‌ളക്‌സ് പ്രിന്റിംങ്ങ് പ്രസ്സുകളിലാണ് പരിശോധന നടത്തിയത്.  ഹരിതചട്ടപാലനം വിശദീകരിക്കുന്നതിന് ജില്ലയിലെ പ്രിന്റിങ്ങ് & ഫ്‌ളക്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി  ചര്‍ച്ച നടത്തും.  ബ്ലോക്ക്തല ശുചിത്വകോര്‍ഡിനേറ്റര്‍മാരായ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക്  പരിശീലനം നല്‍കി. കോര്‍പ്പറേഷനില്‍ മൂന്നും  മുനിസിപ്പാലിറ്റിയിലും  ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒന്നു വീതവും മാതൃകാബൂത്തുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു.

error: Content is protected !!