പിണറായിക്കെതിരെ മത്സരിക്കാന്‍ ഇനി ഞാനില്ല; കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍

Report: Web Desk

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി നിര്‍വാഹക സിമിതി അംഗം മമ്പറം ദിവാകരന്‍. ഇനി പിണറായി വിജയനോട് മത്സരിക്കാനില്ലെന്നും പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വമുണ്ടെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

കണ്ണൂര്‍ കോണ്‍ഗ്രസിലെ ചില വ്യക്തികളുടെ സമീപനം കാരണമാണ് തനിക്ക് മടുപ്പുളവാക്കിയതെന്നും അതിനാല്‍ ഇത്തവണ അവസരം പിണറായിക്കെതിരെ മത്സിക്കാനില്ലെന്നും ദിവാകരന്‍ പറഞ്ഞു. അമ്പത് വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചെങ്കിലും തനിക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ലെന്നും അതിന് കാരണം ചിലരുടെ പ്രത്യേക താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനുമായി നല്ല അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയ പരമായി വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!