
Report: Vinod Nisari
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ് ആർട്ട് സ്റ്റുഡിയോയുടേയും, ബഹറിൻ കേരള സമാജത്തിൻ്റെയും സഹകരണത്തോടെ ലോക മലയാളികൾക്കായി ഓൺലൈൻ സ്കൂൾ യുവജനോത്സവം ഒരുക്കുകയാണ്.
ലോകത്തിലെവിടയും ഉള്ള മലയാളികളായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാം എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത.എൽപി, യു.പി,ഹൈസ്കൂൾ, ഹയർ സക്കണ്ടറി എന്നീ വിഭാഗങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒക്ടോബർ 18 മുതൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങൾ ആരംഭിക്കും. ഡിസംബർ അവസാന വാരത്തിലാവും ഗ്രാൻ്റ് ഫൈനൽ.
ഈ കോവിഡു കാലത്ത് കുട്ടികളുടെ സർഗ്ഗാത്മകത സമ്പന്നമാക്കുന്ന യൂത്ത് ഫെസ്റ്റിവലുകൾ നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ ലോക നാടക വാർത്തകൾ അവർക്ക് വേണ്ടി ഓൺലൈൻ യുവജനോത്സവം സംഘടിപ്പിക്കുകയാണ്.
ബഹ്‌റൈൻ കേരളീയ സമാജം അംഗം പി . എൻ. മോഹൻരാജ് ചെയർമാൻ , ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനർ ആയി എഴുപത് അംഗ സംഘാടക സമിതി ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റെജിസ്ട്രർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10
റെജിസ്ട്രർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വാട്‌സ്ആപ്പ് ൽ മാത്രം ബന്ധപ്പെടുക
ഇന്ത്യ:+971506610426,+919847096392 ജിസിസി:++971508911292,+971502009293,
മറ്റ് രാജ്യങ്ങൾ :+919400146812