കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര്‍ : രാജ് താക്കറെ

Web Desk

മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികളാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര് എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍സേന അധ്യക്ഷന്‍ രാജ് താക്കറെ.കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇത്തരത്തില്‍ കൊറോണ വൈറസ് സംസ്ഥാനത്ത് അതിവേഗം പടരുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കാരണമെന്നുമായിരുന്നു രാജ് താക്കറെ പറഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ ഏത് സംസ്ഥാനത്ത് നിന്നാണോ ഇവിടേക്ക് എത്തുന്നത് ആ സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് ഇത്രയേറെ കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും താക്കറെ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം തൊഴിലാളികളെ ആകര്‍ഷിക്കുന്ന ഇന്ത്യയിലെ ഏക വ്യാവസായിക സംസ്ഥാനമാണ് മഹാരാഷ്ട. ഈ തൊഴിലാളികള്‍ വരുന്ന സ്ഥലങ്ങളില്‍ ഒന്നും ആവശ്യമായ പരിശോധനാ സൗകര്യങ്ങള്‍ ഇല്ലായിരുന്നു . കഴിഞ്ഞ തവണ ലോക്ക് ഡൗണ്‍ സമയത്ത് സ്വന്തം നാടുകളില്‍ നിന്നും തിരിച്ചെത്തുന്ന തൊഴിലാളികളെ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് നടത്തിയില്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

error: Content is protected !!