കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

Web Desk

കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ എട്ട് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതെന്ന് ബംഗ്ലാദേശ് പൊതുകാര്യ മന്ത്രി ഫറാദ് ഹുസൈന്‍ പറഞ്ഞു. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖലീദ സിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണ്.

ഇതുവരെ ബംഗ്ലാദേശില്‍ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ തലസ്ഥാന നഗരമായ ധാക്കയിലെ ഭൂരിഭാഗം ആശുപത്രികളും രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്.

error: Content is protected !!