കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥികളുമായി; മുഖാമുഖം

Local News

മാവൂർ ,പെരുവയൽ പെരുമണ്ണ പ്രസ് ക്ലബ്ബുകളുടെ കോഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച സ്ഥാനാർത്ഥികളുമായുള്ള മുഖാമുഖമാണ് ശ്രദ്ദേയമായത്. മാവൂർ എം.പി.എച്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് മുഖാമുഖം സംഘടിപ്പിച്ചത്.
കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന അഞ്ച് സ്ഥാനാർത്ഥികളും മാധ്യമപ്രവർത്തകരുമായി സംവദിച്ചു.

ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ: പി.ടി.എ.റഹീം, യു.ഡി.എഫ് സ്ഥാനാർത്ഥി, ദിനേശ് പെരുമണ്ണ, NDA സ്ഥാനാർത്ഥി അഡ്വ: V K സജീവൻ, SDPI സ്ഥാനാർത്ഥി അബ്ദുൽ വാഹിദ്, വെൽഫയർ പാർട്ടി സ്ഥാനാർത്ഥി അൻവർ സാദത്ത്, തുടങ്ങിയവരാണ് മുഖാമുഖത്തിൽ സംബന്ധിച്ചത്. ഓരോ സ്ഥാനാർത്ഥികളും മണ്ഡലത്തിലെഅവരുടെവികസന കാഴ്ച്ചപ്പാടുകൾ മാധ്യമ പ്രവർത്തകർക്കു മുമ്പിൽ അവതരിപ്പിച്ചു.

വിജയിച്ചു കഴിഞ്ഞാൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ എണ്ണി പറഞ്ഞു.നേരത്തെ മാധ്യമ പ്രവർത്തകർ വ്യാപാരികൾ, റസിഡൻസ് അസോസിയേഷൻ, കർഷകർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും ശേഖരിച്ച ചോദ്യങ്ങളും സ്ഥാനാർത്ഥികൾക്ക് നൽകിയിരുന്നു. അതിനുള്ള മറുപടികളും സ്ഥാനാർത്ഥികൾ മുഖാമുഖത്തിൽ നൽകി.
പരിപാടിയുടെ മുന്നോടിയായി നടന്ന ചടങ്ങിൽ മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഉസ്മാൻ അധ്യക്ഷത വഹിച്ചു.പെരുമണ്ണ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി ലത്തീഫ് പയ്യടിമേത്തൽ, മാവൂർ പ്രസ് ക്ലബ് സെക്രട്ടറി ശൈലേഷ് അമലാപുരി, തുടങ്ങിയവർ സംസാരിച്ചു.മുഖാമുഖത്തിൽ ലത്തീഫ് കുറ്റിക്കുളം മോഡറേറ്ററായി.

error: Content is protected !!