കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

Web Desk

കൊല്ലം കുരീപ്പുഴ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറിലാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫനെയാണ് മരിച്ചത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നുമാണ് കുറിപ്പില്‍ പറയുന്നത്. രാവിലെ പ്രാര്‍ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെ തുടര്‍ന്ന അന്വേഷിച്ചപ്പോഴാണ് കത്ത് ലഭിക്കുന്നത. തുടര്‍ന്ന് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

error: Content is protected !!