
Report:Web Desk
കേരള സർവ്വകലാശാലയിക്കു കീഴിലുള്ള എഞ്ചിനിയറിങ് കോളേജിൽ അധ്യാപകരുടെ കൂട്ട തട്ടിപ്പ്.ഒരേ കാലയളവിൽ അധ്യാപനം നടത്തി ശമ്പളം കൈപ്പറ്റുകയും അതോടപ്പം തമിഴ്നാട്ടിലെ കോളേജിൽ നിന്ന് എം ടെക് പഠനം നടത്തിയാണ് സർവ്വകലാശാലയെ കബളിപ്പിച്ചത്.തമിഴ്നാട്ടിൽ പരീക്ഷ എഴുതിയ ദിവസങ്ങളിലും അധ്യാപകർ കോളേജിൽ എത്തി ഒപ്പിട്ടത് കണ്ടെത്തിയിട്ടും നടപടി എടുത്തില്ല.
കോളേജിൽ കരാർ വ്യവസ്ഥയിൽ നാൽപ്പത്തിയഞ്ചു അധ്യാപകർ .ബി ടെക് അടിസ്ഥാന യോഗ്യതയായിരുന്നപ്പോൾ പ്രവേശിപ്പിച്ചവരാണ് ഭൂരിഭാഗവും.കരാർ അധ്യാപകർക്ക് എം ടെക് നിർബദ്ധമാക്കിയതോടെ 21പേർ തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടി. ഒരേ സമയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു.
2014നവംബർ 26നും ഡിസംബർ 3നും 5നുമാണ് അണ്ണാ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് പരീക്ഷ നടത്തിയിരുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ പരീക്ഷ എഴുതിയ അധ്യാപിക കാര്യാവട്ടെത്തെ കോളേജിലും ഹാജറായി ഒപ്പിട്ടു.ഐടി ഡിപ്പാർട്മെന്റിലെ 7അധ്യാപകർ ഇലകട്രോണിക്ക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ 4പേർ. സിവിൽ ഒരാൾ എന്നിങ്ങനെ 20പേരുടെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിനെതിരെ പരാതിയുയർന്നിരുന്നു.