തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

Entertainment Desk

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകള്‍,’ മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതി. നേരത്തെ മഞ്ജു വാര്യരും പൃഥ്വിരാജും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു.‘കേരളം ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, എന്നായിരുന്നു മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘സംസ്ഥാനം ഭരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും വിജയിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയപരമായ എല്ലാ വ്യത്യാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ ദുരിത കാലഘട്ടത്തെ ഭരണകൂടത്തിനൊപ്പം ഒരുമിച്ച് കാര്യക്ഷമമായി നേരിടാം’ എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

error: Content is protected !!