ലീഗ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ വെട്ടേറ്റ് മരിച്ചു.

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22)ആണ് മരിച്ചത്. 
വീട്ടിലേക്ക് മടങ്ങവേ ഒരു സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു

സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തിനു പിന്നിൽ സി പി എം ആണ് എന്ന് ലീഗ് ആരോപിച്ചു

error: Content is protected !!