ഇരുവഴിഞ്ഞി പുഴയിൽ നീർനായ ശല്യം രൂക്ഷം; സുന്നി യുവജന സംഘം പഞ്ചായത്ത് അധികൃതർക്ക് നിവേധനം നൽകി

Report: Rafeeq Thottumukkam

മുക്കം: വെസ്റ്റ് കൊടിയത്തൂർഇരുവഴിഞ്ഞി പുഴയിൽ സമീപകാലങ്ങളായി നീർ നായ ശല്യം കാരണം പരിസരവാസികൾക്ക് കുളിക്കാനും അലക്കാനും പുഴയിൽ ഇറങ്ങാൻ പറ്റാത്ത ഭീതിയിയിലാണ്.

ഈ പഞ്ചായത്തിൽ തന്നെ ഏതാണ്ട് ഇരുപതോളം ആളുകൾ നീർ നായയുടെ . ആക്രമണം മൂലം വിവിധ ആശുപത്രിയിൽ ചികിൽസ തേടിയവരാണ്.ഇതിനെതിരെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് സുന്നിയുവജന സംഘം വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് പ്രവർത്തകർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്തിനും വാർഡ്മെമ്പർക്കും നിവേധനം നൽകി.

ചടങ്ങിൽ സെക്രട്ടറി കുന്നത്ത് അബ്ദുറഹീം നേതൃത്വം നൽകി. ശിഹാബുദ്ദിൻ സഖാഫി, അശ്റഫ് സഖാഫി അബ്ദുറഹിമാൻ സഖാഫി, നവാസ് സഖാഫി അബ്ദുള്ള സഖാഫി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

error: Content is protected !!